സല്‍മാന്‍ ഖാന്‍ വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. രാം ചരണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലാകും സല്‍മാന്‍ ഭാഗമാവുക.
ആര്‍ സി 16 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമയില്‍ സ്‌പെഷ്യല്‍ കാമിയോ വേഷത്തിലാകും നടനെത്തുക.
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സല്‍മാനുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. സല്‍മാന്റെ കാമിയോ സംബന്ധിച്ച് നടനില്‍ നിന്നോ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ സി 16. പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിര്‍മിക്കുന്നത്.
വൃദ്ധി സിനിമാസിന്റെ ബാനറില്‍ വമ്ബന്‍ ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ജാന്‍വി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്