1954 ല്‍ ഹോളിവുഡില്‍ അഭിനയിച്ച മലയാളി; തോമസ് ബെര്‍ളി ഓര്‍മയായി

DECEMBER 16, 2024, 10:40 PM

കൊച്ചി: ഹോളിവുഡ് ലോകത്തേക്ക് അന്‍പതുകളില്‍ എത്തിയ തോമസ് ബെര്‍ളി ഓര്‍മയായി. തിരക്കഥയെഴുതിയും അഭിനയിച്ചുമൊക്കെയാണ് ബെര്‍ളി ഹോളിവുഡിന്റെ ഭാഗം ആയത്.  1954 ലാണ് അദ്ദേഹം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചത്.

ഇംഗ്ലീഷ് സിനിമകള്‍ക്ക് വേണ്ടി തിരക്കഥയെഴുതി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അദേഹം സിനിമ പഠിക്കാന്‍ അമേരിക്കയിലേക്ക് പോയിരുന്നു. ഇന്റര്‍മീഡിയറ്റ് പഠനം കഴിഞ്ഞ് ഭാവിയെക്കുറിച്ച് ആലോചിച്ച് നടക്കുന്ന കാലത്താണ് അക്കാലത്തെ പ്രമുഖ സംവിധായകനായ വിമല്‍കുമാറിനെ കാണുന്നത്. സിനിമയില്‍ അഭിനയിക്കാമോ എന്ന് വിമല്‍കുമാറിന്റെ ചോദ്യം. കേട്ടപാടെ അദ്ദേഹം സമ്മതം മൂളി. വീട്ടുകാരുടെ സമ്മതത്തോടെ വിമല്‍കുമാറിന്റെ തിരമാല എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ സിനിമയില്‍ അദ്ദേഹം നായകനായിരുന്നു. പ്രമുഖ നടന്‍ സത്യനായിരുന്നു ചിത്രത്തിലെ വില്ലന്‍. പടം ഹിറ്റായി. പക്ഷെ സിനിമയ്ക്ക് പിന്നാലെ പോകാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല.

കൊച്ചിയിലെ കുരിശിങ്കല്‍ തറവാട്ടിലെ അംഗമായിരുന്ന അദേഹത്തോട് പഠനം തുടരാനാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. അത് അനുസരിച്ചെങ്കിലും സിനിമ മാത്രമേ പഠിക്കൂ എന്ന് അദ്ദേഹം വാശിപിടിച്ചു. അങ്ങനെയാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സിനിമ പഠിക്കാന്‍ അദ്ദേഹം എത്തുന്നത്. പഠനകാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കി. അക്കാലത്ത് അതിന് 2500 ഡോളര്‍ അദേഹത്തിന് ലഭിച്ചു. പിന്നീട് 15 വര്‍ഷക്കാലം അമേരിക്കയിലെ ടെലിവിഷന്‍-സിനിമ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചത്. നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് മടങ്ങി 10 വര്‍ഷത്തിനു് ശേഷം ബെര്‍ളി വീണ്ടും മലയാള സിനിമയിലെത്തി. ഇത് മനുഷ്യനോ എന്ന ചിത്രം അദേഹമാണ് സംവിധാനം ചെയ്തത്. ഹോളിവുഡില്‍ നിന്ന് പഠിച്ച പല ടെക്‌നിക്കുകളും ആ ചിത്രത്തില്‍ അദേഹം പരീക്ഷിച്ചു. കെ.പി ഉമ്മറായിരുന്നു ചിത്രത്തിലെ നായകന്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ബെര്‍ളി സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിക്കാപ്പട്ടണം. 'ഹോളിവുഡ് ഒരു മരീചിക' എന്ന പേരില്‍ അദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ നാല് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam