ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ഹനീഫ് അദെനി ചിത്രം 'മാർക്കോ' ഡിസംബർ 20ന് തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ ബുക്കിംഗിൽ 130Kക്ക് മുകളിലാണ് ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റർ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത്. ബുക്കിംഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നത്. IMDbയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് 'മാർക്കോ'. ഇത്രയേറെ ഹൈപ്പിൽ നിൽക്കുന്ന ഈ ചിത്രം കാണാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നിരവധി ആക്ഷൻ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും വയലൻസിന് പ്രാധാന്യം നൽകി ഒരു മാസ്സീവ്‌വയലൻസ് ചിത്രം എത്തുന്നത് ആദ്യമായാണ്. വയലൻസ് എലമെന്റ് കൂടുതലുള്ളതിനാൽ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഹനീഫ് അദേനി ചിത്രം 'മിഖായേൽ'ൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം 'മാർക്കോ ജൂനിയർ'നെ ഫോക്കസ് ചെയ്‌തൊരുങ്ങുന്ന സ്പിൻ ഓഫാണിത്. വില്ലനെയും വില്ലന്റെ വില്ലത്തരങ്ങളും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‌സണാണ്. 'SneakPeak Of The Mayhem_PackUp' എന്ന പേരിൽ പുറത്തുവിട്ട ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. 100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് 'മാർക്കോ'.
ചിത്രത്തിന്റെ ടീസറിനും ട്രെയിലറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ മില്യണിലധികം കാഴ്ചക്കാരാണ് യൂട്യൂബിൽ കണ്ടത്. ഡബ്‌സി, ബേബി ജീൻ എന്നിവരുടെ ആലാപനത്തിൽ എത്തിയ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ചില വിവാദങ്ങളൊക്കെ വന്നെങ്കിലും ഗാനങ്ങളെല്ലാം ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിലാണ്. 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തപ്പോഴേ ഗംഭീര റെസ്‌പോൺസ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മാർക്കോയുടെ ടീസർ റീക്രീഷൻ യൂട്യൂബിൽ വൻ വൈറലാണ്.
ഒരു അഭിമുഖത്തിലിരിക്കെ ജഗദീഷ് 'മാർക്കോ'യെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും പരാമർശിച്ചിരുന്നു. 'ഏറ്റവും ക്രുവലായിട്ടുള്ള സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റില്ലെന്ന് മാത്രമല്ല എന്നെ കൊല്ലാൻ പ്രേക്ഷകർക്ക് തോന്നുന്ന തരത്തിലുള്ള വേഷങ്ങൾ വരുന്നുണ്ട്' എന്നാണ് ജഗദീഷ് പറഞ്ഞത്. അതിന് ശേഷം സിനിമയുടെ ഹൈപ്പ് ഒറ്റയടിക്ക് ആകാശംമുട്ടെയാണ് ഉയർന്നത്. ഉണ്ണി മുകുന്ദൻ, ജഗദീഷ് എന്നിവർക്ക് പുറമെ ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
'നിങ്ങളിൽ വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻസും ബ്രൂട്ടലുമാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ഗൗരവത്തിൽ എടുക്കണം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്‌ക്രീനിൽ കാണാൻ പോവുന്നത്' എന്ന് ഉണ്ണി മുകുന്ദൻ നേരത്തെ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാർ, ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂർ, ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, സൗണ്ട് ഡിസൈൻ: കിഷൻ, വി.എഫ്്. എക്‌സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്