ബോളിവുഡ് സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ചിത്രത്തില്‍ രാമനായി രണ്‍ബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്ബോള്‍ ഹനുമാനായി സണ്ണി ഡിയോള്‍ എത്തുമെന്ന തരത്തില്‍ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സണ്ണി ഡിയോള്‍ ഇക്കാര്യം പറഞ്ഞത്. "രാമായണ ഒരു നീണ്ട പ്രൊജക്ടാണ്. കാരണം അവതാർ, പ്ലാനറ്റ് ഓഫ് ദ് ഏപ്സ് പോലെയുള്ള സിനിമകള്‍ നിർമിച്ച രീതിയിലാണ് ഈ ചിത്രം ഒരുക്കുന്നത്.
അതിന്റെ സാങ്കേതിക വിദഗ്ധരെല്ലാം ഈ ചിത്രത്തിന്റെ ഭാഗമാണ്. അത് എങ്ങനെയായിരിക്കണമെന്നും കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ചുമൊക്കെ എഴുത്തുകാരനും സംവിധായകനും വളരെ വ്യക്തതയുണ്ട്."- സണ്ണി ഡിയോള്‍ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയെന്നും രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടനെ തുടങ്ങുമെന്നും സംവിധായകൻ നിതീഷ് തിവാരി കഴിഞ്ഞ ദിവസം റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പറഞ്ഞിരുന്നു. യഷ് ആണ് ചിത്രത്തില്‍ രാവണനായെത്തുന്നത്. ആദ്യ ഭാഗം 2026 ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്