ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ലാപതാ ലേഡീസ് 2025 ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പത്ത് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ ലാപതാ ലേഡീസിന് ഇടംപിടിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് അക്കാദമി മത്സര രംഗത്തുള്ള ചിത്രങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേര്‍സ്, ജിയോ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ് ലാപതാ ലേഡീസിന്റെ നിര്‍മാണം. ഈ വര്‍ഷം മാര്‍ച്ച് 1 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
നിതാന്‍ഷി ഗോയല്‍, പ്രതിഭ റാണ്ട, സ്പര്‍ഷ് ശ്രീവാസ്തവ, രവി കിഷന്‍, ഛായ കദം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ലഗാന്‍ ആണ് ഓസ്‌കാര്‍ പട്ടികയില്‍ ഇടംനേടിയ അവസാന ഇന്ത്യന്‍ സിനിമ.
2002 ലെ ഓസ്‌കാറിനായി മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിലെ നോമിനേഷനില്‍ അവസാന അഞ്ച് ചിത്രങ്ങളില്‍ ലഗാനും ഉള്‍പ്പെട്ടിരുന്നു. 1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബെ, 1957 ല്‍ പുറത്തിറങ്ങിയ മദര്‍ ഇന്ത്യ എന്നിവയാണ് ഇതിനു മുമ്പ് ഓസ്‌കാര്‍ പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ സിനിമകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്