ഹോളിവുഡിൽ നിന്ന് മാറി നിന്നപ്പോൾ താൻ പഠിച്ച കാര്യങ്ങൾ; ജിം കാരി വെളിപ്പെടുത്തുന്നു

DECEMBER 17, 2024, 11:07 PM

ഹോളിവുഡിൽ നിന്ന് മാറി നിന്നപ്പോൾ താൻ എന്താണ് പഠിച്ചതെന്ന് വെളിപ്പെടുത്തി നടൻ ജിം കാരി. സോണിക് ദി ഹെഡ്ജോഗ് 3 യുടെ  പ്രൊമോഷനുകൾക്കിടയിലായിരുന്നു പ്രതികരണം.


നിങ്ങൾ ഒരു കാര്യത്തിൽ നിന്ന് അകന്നുപോകുമ്പോഴെല്ലാം, അത് നിങ്ങൾ ഇഷ്ടപ്പെടുന്ന ഒന്നാണെങ്കിൽ പുതിയ  അവസരം  തേടിവരുമെന്ന് അദ്ദേഹം പറഞ്ഞു.  ഈ വർഷങ്ങളിലെല്ലാം തൻ്റെ ആരാധകർ തന്നോട് ചേർന്നുനിന്നതിന് ഞാൻ പ്രത്യേകം നന്ദിയുള്ളവനാണ്, അതിൽ ഞാൻ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam


‘’സോണിക് ദി ഹെഡ്ജ്ഹോഗ് 3-ലൂടെ  താൻ  വീണ്ടും സ്‌ക്രീനിൽ വരാൻ കാരണം ഡോ. ​​റോബോട്ട്നിക്കിൻ്റെ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനുള്ള ആവേശം മാത്രമായിരുന്നില്ല. നിങ്ങളുടെ മുന്നിലേക്ക് ഒരു നല്ല ആശയം വന്നാലുടൻ അല്ലെങ്കിൽ നിങ്ങൾ ശരിക്കും ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ സമയം ലഭിച്ചാൽ  കാര്യങ്ങൾ മാറും''- നടൻ പറഞ്ഞു.


vachakam
vachakam
vachakam

2022-ൽ, ബ്രൂസ് ഓൾമൈറ്റി താരം സോണിക് ദി ഹെഡ്ജ്ഹോഗിൻ്റെ സീക്വലിന്റെ പ്രമോഷൻ വേളയിൽ  താൻ അഭിനയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് ജിം പറഞ്ഞിരുന്നു. ഡിസംബർ 20-നാണ് സോണിക് ദി ഹെഡ്ജ്ഹോഗ് 3 ചിത്രം യുഎസ് തീയറ്ററുകളിൽ എത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam