ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഐഡി'; പുതിയ പോസ്റ്റർ റിലീസ് ആയി...

DECEMBER 18, 2024, 10:09 AM

ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും...


എസ്സാ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രം ജനുവരി 03ന് റിലീസ് ചെയ്യും. ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ബോബൻ സാമുവൽ, ഭഗത് മാനുവൽ, ജയകൃഷ്ണൻ, പ്രശാന്ത് അലക്‌സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം: ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ. ബദർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ, അസോസിയേറ്റ് ഡയറക്ടർ: ടിജോ തോമസ്, ആർട്ട്: വേലു വാഴയൂർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: രാംദാസ്, വി.എഫ്.എക്‌സ്: ഷിനു മഡ്ഹൗസ്, എസ്.എഫ്.എക്‌സ്: നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ: മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്‌സിംങ്: അജിത്ത് എ. ജോർജ്, ട്രെയിലർ കട്ട്‌സ് : ഹരീഷ് മോഹൻ, ഡിസ്ട്രിബ്യൂഷൻ: തന്ത്ര മീഡിയ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് & ഡിസൈൻസ്: ജിസ്സൻ പോൾ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: റിച്ചാർഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam