മലയാളത്തിൽ വലിയ പ്രീതി നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി 2022 ൽ പുറത്തെത്തിയ ജന ഗണ മന. ജന ഗണ മനയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന തരത്തിൽ ചില സൂചനകൾ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ അത്തരം ഒരു രണ്ടാം ഭാഗം ഇല്ലെന്ന് പറയുകയാണ് ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്.
"ജന ഗണ മന (രണ്ടാം ഭാഗം) വെറുതെ ലിസ്റ്റിൻ കയറി തള്ളിയതാണ്. അങ്ങനെ രണ്ടാം ഭാഗമൊന്നും അവർ ആലോചിച്ചിട്ടേയില്ല. ജന ഗണ മന സിനിമയുടെ പല ഭാഗങ്ങളും ട്രെയ്‍ലറായിട്ടോ ടീസർ ആയിട്ടോ ഒന്നും പുറത്തുവിടാൻ പറ്റുമായിരുന്നില്ല.
പുള്ളിയുടെ (പൃഥ്വിരാജ്) ലുക്ക് പുറത്തുവിടാൻ പറ്റില്ല. എൻറെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതിൽ നിന്ന് പുറത്തുവിടാൻ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്.
ഇത് കണ്ട് സെക്കൻഡ് പാർട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോൾ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. ഒരു പക്ഷേ രണ്ടാം ഭാഗം എഴുതാൻ അവർ തയ്യാറാണെങ്കിൽ നിർമ്മിക്കാൻ അദ്ദേഹവും (ലിസ്റ്റിൻ സ്റ്റീഫൻ) തയ്യാറാണ്. അഭിനയിക്കാൻ ഞാനും റെഡിയാണ്", എന്നാണ് സുരാജ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്