തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം നിർവഹിച്ച പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2. ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഈ അല്ലു അർജുൻ ചിത്രം.
നെഗറ്റീവ് റിവ്യൂ, രേവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം, അല്ലു അർജുന്റെ അറസ്റ്റ് ഇതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല. ആദ്യ ആഴ്ചയിൽ 725.8 കോടി നേടിയ ചിത്രം രണ്ടാം വാരാന്ത്യത്തിൽ 176.3 കോടി കൂടി നേടി. സാക്നിൽക്കിൻ്റെ കണക്കനുസരിച്ച് ഇതുവരെ ചിത്രത്തിന്റെ കളക്ഷൻ 929.85 കോടി രൂപയിലെത്തി.
യാഷിൻ്റെ കെജിഎഫ് 2 വിനെ പോലും മറികടന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായെന്ന് ചിത്രം ഇതിനകം തന്നെ അവകാശപ്പെട്ടിട്ടുണ്ട്. മുൻപിലുള്ളത് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി മാത്രമാണ്( 1030.42 കോടി രൂപ).
റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ എട്ട് വർഷമായി റെക്കോർഡ് കൈവശം വച്ചിരിക്കുന്ന ബാഹുബലി 2 നെ താഴെയിറക്കാൻ പുഷ്പയ്ക്ക് വെറും 100 കോടി മാത്രം മതി.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്