മമ്മൂട്ടിയും ഹരിഹരനും വീണ്ടും ഒരുമിക്കുന്നു. 2026 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഒരു വടക്കൻ വീരഗാഥ, ഒളിയമ്ബുകള്‍, പഴശിരാജ എന്നീ ചിത്രങ്ങളിൽ മുമ്പ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു
കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം.വിജേഷും ദേവരാജനും ചേർന്നാണ് രചന.
എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി പയ്യമ്ബള്ളി ചന്തു എന്ന ചിത്രം ഹരിഹരൻ പ്ളാൻ ചെയ്തെങ്കിലും നടന്നില്ല. ബിഗ് ബഡ്ജറ്റിലാണ് ഇക്കുറിയും മമ്മൂട്ടി ചിത്രം ഹരിഹരൻ ഒരുക്കുന്നത് .
അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി - മോഹൻലാല്‍ ചിത്രത്തിന്റെ ഷാർജ ഷെഡ്യൂള്‍ പൂർത്തിയായി. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ വൈകാതെ ആരംഭിക്കും.
പുതുവർഷത്തില്‍ ഡൊമനിക് ആൻഡ് ദ ലേഡീസ് പഴ്സ്, ബസൂക്ക , നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്