മഹാഭാരതത്തെ ആസ്പദമാക്കി ഒരു വന്‍ ചിത്രം ഒരുക്കാൻ നടൻ ആമിർ ഖാൻ തയ്യാറെടുക്കുന്നതായി നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു. 1000 കോടി ബജറ്റിൽ ഒരുങ്ങുമെന്ന് കിംവദന്തികൾ പ്രചരിച്ച ഈ സിനിമയെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് നടൻ ആമിർ ഖാൻ.
"മഹാഭാരതം എന്‍റെ സ്വപ്ന പദ്ധതിയാണ്, എന്നാല്‍ അത് എന്നെ പേടിപ്പിക്കുന്ന പ്രോജക്റ്റാണ്. വളരെ വലുതാണ്, അത് തെറ്റായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇത് വലിയ ഉത്തരവാദിത്തമാണ്.
കാരണം ഇന്ത്യക്കാർ എന്ന നിലയിൽ അത് എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട് അതിനാൽ അത് നോക്കാം എന്നെ പറയാന്‍ പറ്റൂ" - ആമിർ ഖാൻ പറഞ്ഞു.
"എനിക്ക് കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനും യുവ പ്രതിഭകൾക്ക് അവസരം നൽകാനും ആഗ്രഹമുണ്ട്. ഞാൻ അഭിനയം തുടരും. സാധാരണയായി 2-3 വർഷത്തിനുള്ളിൽ 1 സിനിമയാണ് ഞാന്‍ ചെയ്യാറ്. ഒരു നടനെന്ന നിലയിൽ, ഞാൻ ഇഷ്ടപ്പെടുന്ന കഥകളുമായി കൂടുതൽ സിനിമകൾ നിർമ്മിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു"- ആമിര്‍ ഖാന്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്