ഹൗസ് റിപ്പബ്ലിക്കന്‍സിന്റെ ജനുവരി ആറിലെ റിപ്പോര്‍ട്ട്; ലിസ് ചെനിക്ക് മുനന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

DECEMBER 18, 2024, 5:38 PM

വാഷിംഗ്ടണ്‍: ലിസ് ചെനിയെ ലക്ഷ്യംവച്ച് ഡൊണാള്‍ഡ് ട്രംപ്. ജനുവരി ആറിന് യുഎസ് ക്യാപിറ്റലിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കുന്നതില്‍ മുന്‍ പ്രതിനിധിയെ ക്രിമിനല്‍ അന്വേഷണത്തിന് വിധേയയാക്കണമെന്ന ഹൗസ് റിപ്പബ്ലിക്കന്‍സിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൗസ് അഡ്മിനിസ്ട്രേഷന്‍ ഓവര്‍സൈറ്റ് സബ്കമ്മിറ്റിയുടെ 128 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് 58-കാരി ഗുരുതരമായ പ്രത്യാഘ്ാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നിയുക്ത പ്രസിഡന്റ് ബുധനാഴ്ച നല്‍കിയത്.

ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ജിഒപി പ്രതിനിധി ബാരി ലൗഡര്‍മില്‍ക്ക് അധ്യക്ഷനായ ഹൗസ് സബ്കമ്മിറ്റി, സാക്ഷികളെ അട്ടിമറിച്ചത് എഫ്ബിഐ അന്വേഷിക്കുകയാണ്. റിപ്പോര്‍ട്ടില്‍ മുഖ്യ  സാക്ഷികളുമായി ഒത്തുകളിച്ചുവെന്നാണ് ചെനിയ്‌ക്കെതിരായ ആരോപണം. ഈ ഉപസമിതിക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, ജനുവരി 6 ലെ സെലക്ട് കമ്മിറ്റിയുടെ മുന്‍ വൈസ് ചെയര്‍ ലിസ് ചെനി നിരവധി ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചിരിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ലംഘനങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തു വന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ചെനിയ്‌ക്കെതിര മുന്നറിയിപ്പ് നല്‍കുന്നു, ''ഉപകമ്മിറ്റിക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ലിസ് ചെനി വളരെയധികം പ്രതിസന്ധിലായേക്കാം. ഒരു ജോലി നന്നായി ചെയ്തതിന് കോണ്‍ഗ്രസുകാരനായ ബാരി ലൗഡര്‍മില്‍ക്കിന് നന്ദി.'' എന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam