ഷിക്കാഗോ: എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷവും ഫാമിലി മീറ്റും ഡിസംബർ 28-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഡെസ്‌പ്ലൈൻസ് കോർട്‌ലാൻഡ് സ്‌ക്വയറിൽ (8909 David Place Desplaines IL 60016) നടക്കും.
ഇല്ലിനോയ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ് അംഗം കെവിൻ ഓലിക്കൽ മുഖ്യാതിഥി ആയിരിക്കും. ഡോ. മാത്യു സാധു (റിസർച്ച് സയന്റിസ്റ്റ് , മുൻ ലെക്ച്ചറർ സെന്റ് തോമസ് കോളേജ്, കോലഞ്ചേരി) ക്രിസ്മസ് സന്ദേശം നൽകും.
തുടർന്ന് എസ്ബി അസംപ്ഷൻ പൂർവവിദ്യാർഥികളുടെ ക്രിസ്മസ് കരോൾ, കൾച്ചറൽ പ്രോഗ്രാം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഈ ഫാമിലി മീറ്റിൽ 2024 ലെ വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരദാന ചടങ്ങും നടത്തും.
ഷിക്കാഗോയിലും സമീപ സ്റ്റേറ്റുകളിലുമുള്ള എല്ലാ പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ക്രിസ്മസ് നവവത്സര പരിപാടികൾ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ആഘോഷങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക്: തോമസ് ഡിക്രൂസ് 224-305-3789 (സെക്രട്ടറി)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്