കൊച്ചി: ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കി.
എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. നഗരസഭകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.
പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്