വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ രക്ഷപ്പെടുത്തി പൊലീസ്

DECEMBER 17, 2024, 10:43 PM

കോട്ടയം: വെർച്വൽ അറസ്റ്റിൽ കുടുങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വിദ്യാസമ്പന്നരാണ് ഈ തട്ടിപ്പിൽ വിഴുന്നത് എന്നും ശ്രദ്ധേയമാണ്. 

 വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായാണ് പൊലീസ് രക്ഷപ്പെടുത്തിയെടുത്തത്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് വെർച്വൽ കെണിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുത്തിയത്. 

ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്.  

vachakam
vachakam
vachakam

 ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തിൽ ഡോക്ടർ സഹകരിച്ചില്ല. 

കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്. 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. ഡോക്ടറിൽ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam