ന്യൂയോർക്ക് : മുൻ റിപ്പബ്ലിക്കൻ പ്രതിനിധി മാറ്റ് ഗെയ്റ്റ്‌സിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടാൻ വോട്ട് ചെയ്‌ത് യുഎസ് ഹൗസ് എത്തിക്‌സ് കമ്മിറ്റി.
ലൈംഗിക ദുരുപയോഗം, നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ആരോപണങ്ങളിൽ വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ റിപ്പോർട്ട് പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബർ 5 ന് നടന്ന വോട്ടെടുപ്പിൽ രണ്ട് റിപ്പബ്ലിക്കൻമാർ റിപ്പോർട്ട് പുറത്തുവിടാൻ വോട്ട് ചെയ്തുവെന്ന് സിബിഎസ് ന്യൂസ് പറയുന്നു. റിപ്പോർട്ട് നിഷേധിച്ച ഗെയ്റ്റ്‌സ് എനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും പറഞ്ഞു.
യുഎസ് നീതിന്യായ വകുപ്പിനെ നയിക്കാൻ തന്നെ നോമിനേറ്റ് ചെയ്യുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ഗെയ്റ്റ്‌സ് കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.എന്നാൽ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയുംഎതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു.
17 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം, മയക്കുമരുന്ന് ഉപയോഗം, പ്രചാരണ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപമാണ് ഗെയ്റ്റ്സ് നേരിടുന്നത്. ഗെയ്റ്റ്‌സിനെതിരെയുള്ള ആരോപണങ്ങൾ കോൺഗ്രസ് പാനൽ അന്വേഷിച്ചിരുന്നു. തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ കനത്ത എതിർപ്പുയർന്നു. സെനറ്റർമാരുമായി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പിന്മാറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്