മുംബൈ: തീയേറ്ററില്‍ സിനിമ കാണുന്ന സമയത്തിന് മാത്രം പണം നല്‍കുന്ന രീതി പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി പി.വി.ആര്‍ ഐനോക്സ്. തിയേറ്റര്‍ ശൃംഖലയായ പി.വി.ആര്‍ ഐനോക്സ് പരീക്ഷണാടിസ്ഥാനത്തില്‍ 'ഫ്ളെക്സി ഷോ' എന്നപേരിലാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ചില തിയേറ്ററുകളില്‍ ഈ സംവിധാനം ഇപ്പോള്‍ തന്നെ നടപ്പാക്കിക്കഴിഞ്ഞു.
സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക. 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കില്‍ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും. 50 ശതമാനം മുതല്‍ 75 ശതമാനം വരെ സമയമാണ് ഉള്ളതെങ്കില്‍ പകുതിത്തുക മടക്കിക്കിട്ടും. 25 മുതല്‍ 50 ശതമാനം വരെ ബാക്കിയാണെങ്കില്‍ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. അതേസമയം ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്