ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ തെലുങ്ക് ഡബ്ബിങ് റൈറ്റ്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്.തിയേറ്റർ റവന്യുവിന്റെ ഒരു ഷെയർ കൂടാതെ മൂന്നു കോടി രൂപയുടെ ഡബ് റിലീസ് റൈറ്റും കൂടിയാണ് വില്‍ക്കപ്പെട്ടത്. 2025 ജനുവരി ഒന്നിനാണ് പടം തെലുങ്കില്‍ റിലീസ് ചെയ്യുക.
ഹനീഫ് അദെനി സംവിധാനം ചെയ്ത 'മിഖായേല്‍' എന്ന സിനിമയുടെ സ്പിൻ ഓഫ് ആണ് മാർക്കോ. മിഖായേലിലെ വില്ലനെ നായകനാക്കി മാറ്റി എടുത്ത ചിത്രമാണ് 'മാർക്കോ'.
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈ കിംഗ്സനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്., സലാർ ഉള്‍പ്പടെ വൻകിട ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന 'മാർക്കോ' മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്.
ഉണ്ണി മുകുന്ദനു പുറമേ ജഗദീഷ്, സിദ്ദിഖ്, ആൻസണ്‍ പോള്‍, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്