മിന്നല്‍ മുരളി ഒരുക്കിയ വീക്കെൻഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിർമ്മിച്ച് രാഹുല്‍ ജി., ഇന്ദ്രനീല്‍ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം. ചിത്രത്തില്‍ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നല്‍കുന്നതാണ്.
സിജു വില്‍സൻ, കോട്ടയം നസീർ, നിർമ്മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ ജി. നായർ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.അമീൻ നിഹാല്‍, നിബ്രാസ്, ഷഹുബാസ് എന്നിവരാണ് ഇവരിലെ പ്രധാനികള്‍. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്