കണ്ണൂരിൽ റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി

DECEMBER 25, 2024, 6:01 AM

കണ്ണൂർ: റിസോർട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. കണ്ണൂർ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എൻക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം.

റിസോർട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.  റിസോർട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

റിസോർട്ടിന് തീയിട്ടശേഷം ഇയാൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോർട്ടിലെ ആർക്കും സംഭവത്തിൽ പരിക്കില്ല. റിസോർട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റിസോർട്ടിന് തീ പടർന്നതിനെ തുടർന്ന് ആളുകൾ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

vachakam
vachakam
vachakam

റിസോർട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടർ തുറന്നിട്ടശേഷം രണ്ട് വളർത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നു.തീ പടരുന്നത് കണ്ട് റിസോർട്ടിൽ താമസിക്കുന്നവർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. റിസോർട്ടിൻറെ താഴത്തെ നിലയിലെ മുറിയിൽ പൂർണമായും തീ പടർന്നു.

തീ കൊളുത്തിയശേഷം ഇയാൾ ഓടിപ്പോയി സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു. വാരം സ്വദേശി വിജിലിൻറെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. മുറിയിൽ പെട്രോൾ ഒഴിച്ചശേഷവും ഗ്യാസ് സിലിണ്ടർ തുറന്നിട്ടശേഷവുമാണ് തീ കൊളുത്തിയത്. തീയിടുമ്പോൾ കെയർ ടേക്കറായ പ്രേമനും പൊള്ളലേറ്റിരുന്നു.  പയ്യാമ്പലം ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിലാണ് സംഭവം. റിസോർട്ടിൽ 12 വർഷത്തിലധികമായി കെയർ ടേക്കറായി ജോലി ചെയ്തിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam