ക്രൈസ്തവര്‍ മോദിക്കും സംഘപരിവാര്‍ സംഘത്തിനും മാപ്പ് നല്‍കില്ല: ചെന്നിത്തല

DECEMBER 24, 2024, 5:48 AM

തിരുവനന്തപുരം: സംഘ് പരിവാർ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങൾ കലക്കുകയും ക്രിസ്ത്യൻ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടു ഡൽഹിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷത്തിൽ ഇന്നോളം കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ പാലക്കാട് ജില്ലയിൽ  അരങ്ങേറിയത് സംഘ് പരിവാർ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്. ജില്ലയിലെ രണ്ടു പ്രൈമറി സ്‌കൂളുകളിൽ കരുന്നു കുട്ടികൾ ക്രിസ്മസിനു വേണ്ടി തയാറാക്കിയ പുൽക്കൂടുകൾ തല്ലിത്തകർത്ത് പ്രധാന അധ്യാപിക ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു പേടിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലെ പുൽക്കൂടാണ് അടിച്ചു തകർത്തത്. അതിനു മുൻപ് നല്ലേപ്പള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് കരാൾ സംഘത്തിനു നേരെയും അക്രമമുണ്ടായി. പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളുമടങ്ങിയ സംഘത്തെ ഭഷീണിപ്പെടുത്തി മടക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ വിശ്വഹിന്ദു പരിഷത്ത്, സംഘപരിവാർ സംഘങ്ങളാണെന്നാണു പൊലീസ് പറയുന്നത്. 

അടുത്തിടെ നടന്ന പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമാകാം സംഘപരിവാർ സംഘത്തെ പ്രകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മതസൗഹാർദം അട്ടിമറിക്കാനോ നാട്ടിലെ ക്രമസമാധാന നില അപായപ്പെടുത്താനോ ആരെയും അനുവദിച്ചു കൂടാ. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണം. 

vachakam
vachakam
vachakam

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്മസിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ്. വിശ്വസമാധാനത്തിന്റെ പ്രതീകമായാണ് ക്രിസ്മസിനെ പൊതുവേ കാണുന്നത്. എന്നാൽ ഇന്ത്യയിലെ ക്രൈസ്തവർ പൊതുവിൽ ആശങ്കയുടെയും ഭീഷണിയുടെയും നടുവിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കഴിഞ്ഞ രണ്ട് വർഷമായി ക്രിസ്മസ് ശോകമൂകമാണ്. രക്തരൂഷിതമാണ്. 

അധികാരമേറ്റ ശേഷം ആഴ്ചയിലൊരിക്കലെന്ന കണക്കിൽ വിദേശ യാത്ര നടത്തുന്ന നരേന്ദ്ര മോദി, സ്വന്തം രാജ്യത്തിനകത്ത് വിദേശശക്തികളുടെ സഹായത്തോടെ നടക്കുന്ന തീവ്രവാദയുദ്ധവും വംശഹത്യയും അവസാനിപ്പിക്കാൻ സമയം കണ്ടെത്താത്തത് നിരാശാജനകവും കുറ്റകരവുമാണ്. കേരളത്തിലെ സ്‌കൂൾ കുട്ടികൾക്കു പോലും ക്രിസ്മസ് ആഘോഷങ്ങൾ നിഷേധിക്കുകയും മണിപ്പൂരിലെ ക്രൈസ്തവരെ എരിതീയിലേക്കെറിഞ്ഞു കൊടുക്കുകയും ചെയ്തിട്ടു, ഡൽഹിയിലിരുന്ന് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരട്ടത്താപ്പാണ് കാണിക്കുന്നത്. രാജ്യത്തെ ക്രൈസ്തവർ അതിന് അദ്ദേഹത്തിന് ഒരിക്കലുംമാപ്പ്നൽകില്ല - ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam