കൊച്ചി: എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്ബില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
സംഭവത്തില്‍ ഇടപെടാനെത്തിയ എസ്‌എഫ്‌ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മിലാണ് തര്‍ക്കമുണ്ടായത്. എന്‍സിസി ക്യാമ്ബില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരേ കേസെടുത്തു.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ആദര്‍ശ്, ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗണ്‍സിലര്‍ പ്രമോദ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാല്‍ തിരിച്ചറിയാവുന്ന ഏഴ് പേര്‍ക്കുമെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച്ച രാത്രിയോടെയാണ് തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്ബില്‍ എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. കുട്ടികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തിരുന്നു.
എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്ബില്‍ തിങ്കളാഴ്ച്ച രാത്രിയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ പലരും ഛര്‍ദ്ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് 72 വിദ്യാര്‍ഥികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്