കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സ് പ്രസിഡന്‍റ് അബിൻ വർക്കിക്കെതിരെ കേസ്. പോലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി.
കണ്ണൂർ ടൗണ്‍ എസ്‌ഐ പി.പി. ഷമീലിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂരില്‍ നടന്ന കെഎസ്‌യു മാർച്ചിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍, പി. ശശിയുടെ വാക്ക് കേട്ട് കെഎസ്‌യുകാരെ ആക്രമിച്ചാല്‍ പോലീസുകാരെ തെരുവില്‍ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു.
ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്