എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്; ബെക്കാഡി അടക്കം 10 കുപ്പി മദ്യം പിടിച്ചെടുത്തു 

DECEMBER 24, 2024, 7:47 AM

തൃശൂർ: എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു.

42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് 30,000ത്തോളം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.

ക്രിസ്മസ് തലേന്ന് പണത്തിന്റേയോ, മദ്യത്തിന്റേയോ ഇടപാടുകളുണ്ടോ എന്നറിയാനായിരുന്നു വിജിലൻസ് പരിശോധന. ഓഫീസിൽ പരിശോധിക്കും മുൻപാണ് വാഹനം പരിശോധിച്ചത്.

vachakam
vachakam
vachakam

ഈ പരിശോധനയിലാണ് 10 കുപ്പിയോളം വരുന്ന വിദേശ മദ്യം കണ്ടെത്തിയത്. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് തുടങ്ങിയ വില കൂടിയ മദ്യങ്ങളാണ് പിടിച്ചെടുത്തത്.

ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോ​ഗസ്ഥരാണ് പരിശോധന നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam