ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിനുള്ള നോമിനികളുടെ പട്ടികയിൽ നിന്ന് പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിൻ്റെ പേര് ഒഴിവാക്കപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് മനു ഭാക്കർ.
''അവാർഡുകൾ പ്രചോദനം നൽകുന്നതാണെങ്കിലും, അത് തൻ്റെ ആത്യന്തിക ലക്ഷ്യമല്ല. ഒരു കായികതാരമെന്ന നിലയിൽ, എൻ്റെ രാജ്യത്തിനായി കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ് എൻ്റെ ലക്‌ഷ്യം”- ഭാക്കർ പറഞ്ഞു.
പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തനിക്ക് പ്രചോദനമാണെങ്കിലും തൻ്റെ യാത്രയെ നിർവചിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തൻ്റെ നാമനിർദ്ദേശ പ്രക്രിയയിൽ വീഴ്ചയുണ്ടായെന്ന് ഭേക്കർ സമ്മതിക്കുകയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു.
മനു ഭാക്കര്‍ പുരസ്കാരത്തിന് അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു വിവാദത്തില്‍ കായിക മന്ത്രാലയത്തിന്‍റെ പ്രതികരണം. അതേസമയം അപേക്ഷ നല്‍കിയിരുന്നെന്ന് മനു ഭാക്കറിന്റെ കുടുംബവൃത്തങ്ങള്‍ പറഞ്ഞതായ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ വെങ്കല മെഡലുകൾ മനു ഭാകർ നേടിയിരുന്നു. പാരിസ് ഒളിംപിക്സിനു പിന്നാലെ ‘ഞാൻ ഖേൽരത്ന അർഹിക്കുന്നുണ്ടോയെന്ന്’ എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ച മനുവിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. 2020ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ ഹര്‍മന്‍ പ്രീത് സിങ്ങിനേയും പാരാലിംപിക്സ് മെഡല്‍ ജേതാവ് പ്രവീണ്‍ കുമാറിനേയും മേജർ ധ്യാൻ ചന്ദ് ഖേല്‍രത്നയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്