ഫിഡെ വേള്‍ഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്ബ്യൻഷിപ്പില്‍ പുതിയ ലോക ചെസ് ചാപ്യൻ ഡി ഗുകേഷ് പങ്കെടുക്കില്ല. ചെന്നൈയില്‍ നടന്ന വേലമ്മാള്‍ നെക്‌സസിന്റെ അനുമോദന ചടങ്ങിലാണ് താരം മത്സരത്തില്‍ നിന്ന് പിന്മാറിയ വിവരം സ്ഥിരീകരിച്ചത്.
ഡിസംബർ 26 മുതല്‍ 31 വരെ ന്യൂയോർക്കിലാണ് വേള്‍ഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്ബ്യൻഷിപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ഫിഡെ പുറത്തുവിട്ട ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുന്നവരുടെ പട്ടികയിലും ഡി ഗുകേഷിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ ചാമ്ബ്യൻഷിപ്പില്‍ കാള്‍സണ്‍- ഗുകേഷ് പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകർക്ക് അടുത്തവർഷം വരെ കാത്തിരിക്കേണ്ടിവരും.
ഗുകേഷിന്റെ അഭാവത്തില്‍ അർജുൻ എറിഗൈസി, ആർ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, അരവിന്ദ് ചിത്തംബരം, കൊനേരു ഹംപി, ദ്രോണവല്ലി ഹരിക, ദിവ്യ ദേശ്മുഖ്, ആർ വൈശാലി, വന്തിക അഗർവാള്‍ തുടങ്ങിയവർ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്