എമ്‌ബോളിയെ ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്നു ജയിച്ച് അറ്റ്‌ലാന്റ ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 13-ാമത്തെ മിനിറ്റിൽ ലോറൻസോ കൊളൊമ്‌ബോയുടെ ഗോളിൽ അറ്റ്‌ലാന്റ പിറകിൽ പോയി. 17 മത്സരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ള നാപോളിയെക്കാൾ 2 പോയിന്റുകൾ മുന്നിലാണ് അവർ ഇപ്പോൾ.
എന്നാൽ 34-ാമത്തെ മിനിറ്റിൽ സപകോസ്റ്റയുടെ പാസിൽ നിന്നു ചാൾസ് ഡി കെറ്റലാരെ അറ്റലാന്റയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സനിയോളയുടെ പാസിൽ നിന്നു ഗോൾ നേടിയ ലുക്മാൻ അറ്റലാന്റയെ മത്സരത്തിൽ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ എസ്‌പോസിറ്റോയുടെ പെനാൽട്ടിയിലൂടെ എതിരാളികൾ ഒപ്പം എത്തിയെങ്കിലും 86-ാമത്തെ മിനിറ്റിൽ പാസാലിചിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ചാൾസ് ഡി കെറ്റലാരെ അറ്റലാന്റക്ക് വിലപ്പെട്ട ജയം സമ്മാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്