അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി പോരാട്ടത്തിൽ അതിവേഗ ഇരട്ട സെഞ്ചുറി അടിച്ചെടുത്ത് മുൻ ചെന്നൈ സൂപ്പർ കിങ്ങസ് വെടിക്കെട്ട് ബാറ്റർ. ഇക്കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ച 21കാരനായ സമീർ റിസ്‌വിയാണ് തകർപ്പൻ ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തത്.
ഉത്തർപ്രദേശ് ടീമിന്റെ നായകൻ കൂടിയായ റിസ്‌വി ത്രിപുരയ്‌ക്കെതിരായ പോരാട്ടത്തിലാണ് വെറും 97 പന്തിൽ 201 റൺസടിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചത്.ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ചുറിയാണ് ഉത്തർപ്രദേശ് നായകൻ സ്വന്തം പേരിലാക്കിയത്.
അണ്ടർ 23 വിഭാഗത്തിലാണ് റെക്കോർഡ്. വെടിക്കെട്ട് ഇന്നിങ്ങ്‌സിൽ 20 സിക്‌സുകളും 13 ഫോറുകളും ഉൾപ്പെടും. ടീം സ്‌കോർ 405 റൺസിൽ എത്തിക്കാൻ റിസ്‌വിക്കായി.
നിലവിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ചുറിയെന്ന റെക്കോർഡ് ന്യൂസിലൻഡിന്റെ ചാഡ് ബൗസിന്റെ പേരിലാണ്. 103 പന്തിലാണ് താരത്തിന്റെ നേട്ടം. 97 പന്തിൽ റിസ്‌വി നേടിയ ഡബിൾ സെഞ്ചുറി യഥാർത്ഥത്തിൽ റെക്കോർഡിൽ ഒന്നാമതെത്തേണ്ടതാണ്.
എന്നാൽ അണ്ടർ 23 പോരാട്ടമായതിനാൽ ഇത് ഔദ്യോഗിക പട്ടികയിൽ വരില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ റെക്കോർഡ് ബൗസിന്റെ പേരിൽ തന്നെ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്