ആഴ്‌സണലിന് വമ്പൻ തിരിച്ചടി നൽകി ഇംഗ്ലീഷ് സൂപ്പർ താരം ബുകയോ സാകയുടെ പരിക്ക്. സീസണിൽ ഇത് വരെ ലീഗിൽ മാത്രം 10 അസിസ്റ്റുകളും 5 ഗോളുകളും നേടി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ സാകക്ക് കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെയാണ് പരിക്കേറ്റത്.
24-ാമത്തെ മിനിറ്റിൽ ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം താരത്തിനെ ആഴ്‌സണൽ പിൻവലിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനകൾക്ക് ശേഷമാണ് താരം ആഴ്ചകളോളം പുറത്ത് ഇരിക്കും എന്ന കാര്യം പരിശീലകൻ മിഖേൽ ആർട്ടെറ്റ സ്ഥിരീകരിച്ചത്. നിലവിൽ ഫെബ്രുവരി, മാർച്ച് വരെയെങ്കിലും സാക പുറത്തിരിക്കുമെന്നാണ് സൂചനകൾ. താരത്തിന്റെ അഭാവം ആഴ്‌സണലിന് വലിയ വെല്ലുവിളി ആണ് സമ്മാനിക്കുക.
അതേസമയം കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം റഹീം സ്റ്റെർലിങും ആഴ്ചകൾ പുറത്തായിരിക്കും എന്ന് ആർട്ടെറ്റ സ്ഥിരീകരിച്ചു. സീസണിലുടനീളം നിരവധി പരിക്കുകൾ വേട്ടയാടിയ ആഴ്‌സണൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആരെയെങ്കിലും ടീമിൽ എത്തിക്കുമോ എന്നു കണ്ടു തന്നെ അറിയണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്