ആദ്യകളിയിൽ ബറോഡയെ നേരിട്ട കേരളത്തിന് 62 റൺസിന്റെ തോൽവി. ആദ്യം ബാറ്റുചെയ്ത ബറോഡ 50 ഓവറിൽ നാല് വിക്കറ്റിന് 403 റൺസ് നേടി കേരളത്തിനു മുന്നിൽ കൂറ്റൻ ലക്ഷ്യമുയർത്തി. മറുപടി ബാറ്റിങ്ങിൽ 45.4 ഓവറിൽ കേരളം 341 റൺസിന് പുറത്തായി.
58 പന്തിൽ 104 റൺസോടെ മുഹമ്മദ് അസ്ഹറുദ്ദീൻ വീരോചിത പോരാട്ടം നടത്തിയിട്ടും കേരളത്തിന് വിജയത്തിലെത്താൻ കഴിഞ്ഞില്ല. എട്ട് ഫോറും എഴ് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.
ഓപ്പണിങ് വിക്കറ്റിൽ രോഹൻ കുന്നുമ്മലും (65), അരങ്ങേറ്റക്കാരൻ അഹമ്മദ് ഇമ്രാനും (51) അർധസെഞ്ചുറികളോടെ 113 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകി.
നായകൻ സൽമാൻ നിസാർ (19), ഷോൺ റോജർ (27), ഷറഫുദ്ദീൻ (21) എന്നിവരും പൊരുതി.
ബറോഡയ്ക്കായി നിനാദ് റാത്വ (136) സെഞ്ചുറി നേടി. പാർഥ് കോലി (72), ക്യാപ്ടൻ ക്രുണാൽ പാണ്ഡ്യ (80*), വിഷ്ണു സോളങ്കി (46) എന്നിവരും തിളങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്