ചെന്നൈ: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിരക്കില്‍പ്പെട്ട് പരിക്കേറ്റ ശ്രീതേജിന് ആശ്വാസ ധനം കൈമാറി പുഷ്പ ടീം. രണ്ടു കോടി രൂപയുടെ ധനസഹായമാണ് പുഷ്പ സംഘം കൈമാറിയത്.
അല്ലു അര്‍ജുന്‍ 1 കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷം സംവിധായകന്‍ സുകുമാര്‍ 50 ലക്ഷവും കൈമാറി. ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അധ്യക്ഷന്‍ ദില്‍ രാജു ആണ് ചെക്ക് കൈമാറിയത്.
അതേസമയം, സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചനയും പുറത്തുവന്നിരുന്നു.
ഇടുങ്ങിയ ഗേറ്റിലൂടെ ആളുകള്‍ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അര്‍ജുന്റെ ബൗണ്‍സര്‍മാര്‍ ആളുകളെ മര്‍ദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്