ബെംഗളുരു: വനിതാ മന്ത്രിക്കെതിരേ അശ്ലീല പദപ്രയോഗം നടത്തിയെന്ന കർണാടകയിലെ ബി.ജെ.പി നേതാവ് സി.ടി രവിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്(സിഐഡി) കൈമാറി.
നിയമനിർമാണസഭയില്‍ വെച്ച് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരെ അശ്ലീലപരമാർശം നടത്തിയെന്നാണ് പരാതി. നിയമനിർമാണ കൗണ്‍സില്‍ യോഗത്തിനിടെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു.
ഇതിനിടെയാണ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പദമുപയോഗിച്ചു എന്ന പരാതി വന്നത്. ഇതിനെ തുടർന്ന് സിടി രവിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കർണാടക ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ വിഷയത്തില്‍ പോലീസായിരുന്നു അന്വേഷണം നടത്തിവന്നത്. ഇതാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്