ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്‌സാണ് ധനസഹായമെത്തിച്ചത്.
മരിച്ച രേവതിയുടെ ഭര്‍ത്താവിനെ നേരില്‍ക്കണ്ട നിര്‍മാതാവ് നവീന്‍ യെര്‍നേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തെലങ്കാന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയോടൊപ്പമായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകരെത്തിയത്. അപകടത്തില്‍ രേവതി മരിക്കുകയും മകന്‍ ശ്രീ തേജ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. കിംസ് ആശുപത്രിയില്‍ കഴിയുന്ന ശ്രീ തേജിനെ സന്ദര്‍ശിച്ച സിനിമാ പ്രവര്‍ത്തകര്‍ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിന് ചെക്ക് നല്‍കി.
അപകടമുണ്ടായതിന് പിന്നാലെ പുഷ്പ-2 നായകന്‍ അല്ലു അര്‍ജുന്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയുടെ സംവിധായകന്‍ സുകുമാറും ഭാര്യ തബിതയും അഞ്ച് ലക്ഷം രൂപ സഹായം നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ നിര്‍മാണ കമ്പനി സഹായവുമായി എത്തിയത്. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ റിലീസിന് തലേന്നാണ് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്