യേശുവിന്റേത് നിസ്വാര്‍ത്ഥ സേവനത്തിന്റെ പാത; ഇന്ത്യയുടെ ലക്ഷ്യവും അത് തന്നെയെന്ന് പ്രധാനമന്ത്രി

DECEMBER 23, 2024, 9:28 AM

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (CBCI) ഡല്‍ഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ സഭാ നേതാക്കളുടെയൊപ്പം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരസ്പരം ഭാരങ്ങള്‍ വഹിക്കണമെന്നാണ് ബൈബിളില്‍ പറയുന്നത്. നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും ഈ ആദര്‍ശവുമായി പ്രവര്‍ത്തിക്കുന്നു. കരുണയുടേയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ഈ ലോകത്തിന് കാണിച്ചുനല്‍കിയത്. ഈ ആശയം ശക്തിപ്പെടുത്താന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. 'സബ്കാ സത്, സബ്കാ വികാസ്, സബ്കാ പ്രയാസ്' എന്ന ലക്ഷ്യവുമായാണ് ഇന്ന് നമ്മുടെ രാജ്യം മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

''സിബിസിഐയുടെ 80-ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന അവിസ്മരണീയ നിമിഷത്തില്‍ സിബിസിഐയുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയാണ്. നിങ്ങളില്‍ നിന്ന് എപ്പോഴും എനിക്ക് സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്. ഇതേ സ്‌നേഹമാണ് മാര്‍പാപ്പയെ നേരില്‍ കണ്ടപ്പോഴും അനുഭവപ്പെട്ടത്. ഇറ്റലിയില്‍ നടന്ന G7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ സാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദ്ദേഹവുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ഞാന്‍ ക്ഷണിക്കുകയും ചെയ്തു. '- നരേന്ദ്രമോദി പറഞ്ഞു

ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ തദവസരത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ഭാരതത്തിന്റെ പുത്രന്‍ കര്‍ദ്ദിനാളാകുന്നത് രാജ്യത്തിന് അഭിമാനമാണെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകള്‍. സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. എന്നാല്‍ മതസൗഹാര്‍ദ്ദത്തിന് പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam