ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ
ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട ' ജിംഗിൾ ബസ് പ്രോഗ്രാം കുട്ടികൾക്ക് ഏറെ പുതുമയും ആവേശവും നിറഞ്ഞതായിമാറി.
ഇടവക ദൈവാലയത്തിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിച്ച് ഷിക്കാഗോ ലിങ്കൻ സൂ ലൈറ്റ് ഡക്കറേഷൻ ദർശിച്ച് തുടർന്ന് ടൗൺ അലങ്കാരങ്ങൾ കണ്ട് ആസ്വദിച്ച് കുട്ടികൾ ദൈവാലയത്തിൽ തിരിച്ച് എത്തുകയും കുട്ടികൾക്കായി പ്രത്യേക ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. സാന്റായോടൊപ്പം സ്‌കോച്ച് ബസ്സിൽ കരോൾ ആലപിച്ച് കൊണ്ടുളള യാത്ര കുട്ടികൾക്ക് ഏറെ പുതുമ നിറഞ്ഞതായി മാറി.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്