ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ അമേരിക്കന്‍ സന്ദര്‍ശനം ഡിസംബര്‍ 24 മുതല്‍ 29 വരെ നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് ഐതിഹാസിക വിജയം നേടിയതിന് ശേഷമുള്ള ആദ്യ ഉന്നതതല ഔദ്യോഗിക സന്ദര്‍ശനം ആണിത്.
യുഎസ് സന്ദര്‍ശനത്തിനിടെ വാഷിംഗ്ടണില്‍ നടക്കുന്ന കോണ്‍സുല്‍ ജനറല്‍ കോണ്‍ഫറന്‍സിന് വിദേശകാര്യമന്ത്രി അദ്ധ്യക്ഷത വഹിക്കും.
നിര്‍ണായകമായ ഉഭയകക്ഷി ചര്‍ച്ചകളും ആഗോള, പ്രാദേശിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യു.എസ് വിദേശകാര്യ മന്ത്രിയുമായി ജയശങ്കര്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും വിവിധ മേഖലകളില്‍ ആഴത്തിലുള്ള സഹകരണത്തിനുമായി വഴികള്‍ ആരായുന്നതിനും ജയശങ്കറുടെ സന്ദര്‍ശനം സഹയാകമാകുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്