അഹമ്മദാബാദ്: പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി അഹമ്മദാബാദ് പോലീസ്. വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടും പ്രതികാരം ചെയ്യുന്നതിനായാണ് പ്രതി പാഴ്സലായി ബോംബ് അയച്ചതെന്നാണ് പോലീസ് പറയുന്നത്.
ഭാര്യയുടെ സുഹൃത്തായ ബൽദേവ് സുഖാദിയയെയും സുഖാദിയയുടെ പിതാവിനെയും സഹോദരനെയും ലക്ഷ്യമിട്ടാണ് ബോംബ് അയച്ചത് എന്നാണ് വിവരം. രാവിലെ 10:45 ഓടെയാണ് സ്‌ഫോടനം നടന്നത്. പ്രതികള്‍ ഇന്റർനെറ്റ് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചത് എന്നും പോലീസ് പറയുന്നു.
സ്‌ഫോടനം നടന്ന സ്ഥലത്ത് സുഹൃത്തുക്കളില്‍ ഒരാളായ ഗൗരവ് ഗധവിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ശനിയാഴ്ച്ച രാത്രിയോടെ പോലീസ് റാവുവിനെയും കൂട്ടാളി രോഹൻ റാവലിനെയും പിടികൂടി. റാവുവിന്റെ വസതിയിൽ നിന്ന് പിസ്റ്റൾ, വെടിമരുന്ന്, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്