ന്യൂഡല്‍ഹി: എച്ച്‌വണ്‍ബി വിസയുമായി ബന്ധപ്പെട്ട് അമേരിക്ക പ്രഖ്യാപിച്ച പുതിയ മാറ്റങ്ങളെ ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ഐ.ടി മേഖല. ജോ ബൈഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം അനുസരിച്ച് എച്ച് വണ്‍ ബി വിസ ചട്ടങ്ങളില്‍ ഇളവ് വന്നിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് വിദഗ്ധ തൊഴിലാളികളെ എളുപ്പം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ മാറ്റം ഇന്ത്യക്കും ചൈനയ്ക്കും ഒരേപോലെ ഗുണം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തുമ്പോള്‍ സ്ഥിതി ഇതായിരിക്കില്ല. ട്രംപ് അധികാരത്തിലെത്തുന്നതോടെ എച്ച് വണ്‍ ബി വിസയിലുള്‍പ്പെടെ പുതിയ മാനദണ്ഡം കര്‍ശനമാകുമോയെന്നാണ് ആശങ്ക. വിസ നിയന്ത്രണം രാജ്യത്തെ ഐ.ടി. കമ്പനികളെ പ്രതികൂലമായി ബാധിക്കും. ബൈഡന്‍ നടപ്പാക്കിയ ഇളവ് സ്റ്റുഡന്റ് വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള മാറ്റം ഉള്‍പ്പെടെ എളുപ്പമാക്കിയിരുന്നു. പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ നിശ്ചിത കാലം ജോലി ചെയ്യുന്നതിനുള്ള അനുമതിയാണ് എച്ച്‌വണ്‍ബി വിസ അനുവദിക്കുന്നത്.
മമാത്രമല്ല വിസ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്നുവെന്ന പരാതി കുറച്ച് നാളുകളായിട്ട് ഉള്ളതാണ്. കൂടാതെ ലഭിക്കുന്ന അപേക്ഷകളില്‍ നല്ലൊരു പങ്ക് നിരസിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത് ഐ.ടി കമ്പനികള്‍ക്ക് ഗുണകരവുമല്ല. ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളിലേറെയും എച്ച് വണ്‍ ബി വിസ കാര്യമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നവരാണ്. ഇന്ത്യയില്‍ നിന്ന് കഴിഞ്ഞവര്‍ഷം 1.40 ദശലക്ഷം വിസ അപേക്ഷ ലഭിച്ചെന്നാണ് കണക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്