ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിലെ കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നതായി റിപ്പോർട്ട്. നാലംഗ സംഘം പൊലീസ് നോക്കിനിൽക്കെ ആണ് യുവാവിനെ ആക്രമിച്ചത്.
അതേസമയം ഡിഎംകെ നേതാവിൻ്റെ കൊലപാതകത്തിന് പകരം വീട്ടിയതെന്നാണ് പൊലീസിൻ്റെ നിഗമനം. കഴിഞ്ഞ വർഷം ഡിഎംകെ പ്രാദേശിക നേതാവ് രാജാമണി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പൊണ് തിരുനെൽവേലി സ്വദേശിയായ മായാണ്ടി പാളയംകോട്ട കോടതിയിൽ എത്തിയത്.
രാവിലെ 10.15ന് കോടതിക്ക് സമീപം നിൽക്കുമ്പോൾ കാറിലെത്തിയ നാലംഗ സംഘം മായാണ്ടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിൽ തിരുനെൽവേലി സ്റ്റേഷൻ പരിധിയിൽ നിന്ന് തന്നെ ശിവ, മനോരാജ്, തങ്ക മഹേഷ് എന്നീ പ്രതികൾ അറസ്റ്റിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്