ജയ്‌പൂർ: ജയ്‌പൂർ - അജ്മീർ ഹെെവേയിലെ പെട്രോൾ പമ്പിന് സമീപം കെമിക്കൽ നിറച്ച ട്രക്കും എൽപിജി സിലിണ്ടർ നിറച്ച ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ആറുപേർ വെന്തുമരിച്ചു. 41 പേർക്ക് പൊള്ളലേറ്റു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് ജയ്പൂരിലെ ഭാൻക്രോട്ട മേഖലയിൽ അപകടമുണ്ടായത്. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
ഇരുപത്തോളം അഗ്നിശമന യൂണിറ്റ് എത്തിയത് തീയണച്ചത്. സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. പെട്രോൾ പമ്പിലും തീ പടർന്നതായി പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്