പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധങ്ങള്‍ വിലക്കി ലോക്സഭാ സ്പീക്കര്‍

DECEMBER 19, 2024, 1:27 PM

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ മകര്‍ ഗേറ്റില്‍ എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടല്‍ അരാജകത്വത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് നടപടി. സംഘര്‍ഷത്തിനിടെ രണ്ട് ബിജെപി എംപിമാര്‍ക്ക് പരിക്കേറ്റിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബിജെപി നേതാക്കള്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ഡോ. ബിആര്‍ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ എന്‍ഡിഎയുടെയും പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെയും എംപിമാര്‍ വെവ്വേറെ പ്രതിഷേധം നടത്തിയതോടെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.  ഇരുവിഭാഗങ്ങളിലെയും അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമാസക്തമായി.

സംഘര്‍ഷത്തിനിടെ ബിജെപി എംപി പ്രതാപ് സാരംഗിയെ നെറ്റിയില്‍ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരംഗിയെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയിട്ടുവെന്ന് ബിജെപി ആരോപിച്ചു. ഇത് കോണ്‍ഗ്രസ് ശക്തമായി നിഷേധിച്ചു. ബിജെപി എംപിയായ മുകേഷ് രാജ്പുത്തിനും പരിക്കേറ്റു. രണ്ട് ബിജെപി എംപിമാരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാര്‍ട്ടി അറിയിച്ചു.

vachakam
vachakam
vachakam

എന്നാല്‍ തന്നെ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബിജെപി എംപിമാര്‍ തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി നേതാക്കള്‍ കൈയില്‍ വടിയുമായി തന്റെ നീക്കം തടഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ബിജെപി എംപിമാര്‍ ശാരീരികമായി മര്‍ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ബഹളത്തിനിടയില്‍ തന്നെ തള്ളിയിട്ടതോടെ കാല്‍മുട്ടിന് പരിക്കേറ്റെന്നും തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയെന്നും ഖാര്‍ഗെ അവകാശപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam