കണ്ണൂർ: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ണൂർ നടുവിൽ പഞ്ചായത്ത് പ്രസിഡൻറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് നടുവിൽ പഞ്ചായത്ത്.
ബേബി ഓടംപള്ളിക്കെതിരെയാണ് കേസ്. നടുവിൽ പഞ്ചായത്തിലെ ഒരു വാർഡിലെ കുടുംബശ്രീയുടെ യൂണിറ്റ് സെക്രട്ടറിയാണ് പരാതിക്കാരി.
കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡൻറിൻറെ മുറിയിലെത്തിയപ്പോൾ കയ്യിൽ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയിൽ സംസാരിച്ചെന്നുമാണ് പരാതി.
പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് കുടുംബശ്രീ പ്രവർത്തക പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്