കോഴിക്കോട്: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച് എംഎൻ കാരശ്ശേരി.
അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് എംഎൻ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ കാണുമ്പോൾ അദ്ദേഹം ഓക്സിജൻ മാസ്ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്.
തോളത്ത് തട്ടി വിളിച്ചിട്ടും ഞാൻ ഇന്നയാളാണെന്ന് പറഞ്ഞു. നഴ്സും പറഞ്ഞു ഇന്നയാളാണെന്ന്. എന്നിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നും പറയാൻ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചു. ഓർമ്മയുണ്ട്, പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഇവിടെ ആശുപത്രിയിലുണ്ടെന്നും എം എൻ കാരശ്ശേരി വിശദമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്