തിരുവനന്തപുരം: ഇ.പി.ജയരാജനുമായി ബന്ധപ്പെട്ടുള്ള ആത്മകഥാ വിവാദത്തിനു പിന്നാലെ ഡിസി രവി എകെജി സെന്‍ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി.
ഡിസി ബുക്സ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ക്ഷണിക്കാനാണ് ഡിസി രവി എത്തിയതെന്നാണ് സൂചന.ആത്മകഥാ വിവാദത്തില്‍ ഇ.പി.ജയരാജന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
ഇതിനിടിയിലാണ് ഡിസി രവി സിപിഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ചത്. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ.പി.ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ പേരില്‍ ഡിസി ബുക്‌സ് ഇ.പി.ജയരാജന്‍റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ പുസ്തകത്തിലെ പേജുകളെന്ന പേരില്‍ സിപിഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുള്ള ഭാഗങ്ങള്‍ പുറത്ത് വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്