കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ, ടൗൺഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
ആക്ഷേപങ്ങൾക്കുള്ളവർക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.
വീട് ഒലിച്ചു പോയവർ, പൂർണ്ണമായും തകർന്നവർ, ഭാഗികമായും വീട് തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമർപ്പിച്ചിരുന്നത്.
അതേ സമയം, വയനാട് പുനരധിവാസത്തിന് വീട് അടക്കം വാഗ്ദാനം ചെയ്തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്