സ്ത്രീക്ക് പാഴ്സലായി ലഭിച്ചത് അജ്ഞാതന്‍റെ മൃതദേഹം; മൃതദേഹത്തിനൊപ്പം 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും; അന്വേഷണം ആരംഭിച്ചു പോലീസ് 

DECEMBER 20, 2024, 6:05 AM

അമരാവതി: പശ്ചിമ ഗോദാവരി ജില്ലയിൽ സ്ത്രീക്ക് പാഴ്സലായി അജ്ഞാതന്‍റെ മൃതദേഹം ലഭിച്ചതായി റിപ്പോർട്ട്. 1.3 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പാഴ്സലിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആന്ധ്രാ പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

നാഗ തുളസി എന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. നാഗ തുളസി എന്ന സ്ത്രീ വീട് നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നു. സമിതി യുവതിക്ക് ടൈൽസ് അയച്ചു. വീട് നിർമ്മാണത്തിന് കൂടുതൽ സഹായത്തിനായി സ്ത്രീ വീണ്ടും ക്ഷത്രിയ സേവാ സമിതിയെ സമീപിച്ചപ്പോൾ വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പു നൽകിയിരുന്നു. 

തുടർന്ന് ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകാമെന്ന് നാഗ തുളസിക്ക് വാട്‌സ്ആപ്പിൽ സന്ദേശം ലഭിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി നാഗ തുളസിയുടെ വീട്ടിൽ ഒരാൾ പെട്ടി എത്തിച്ചു.  അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിച്ച ശേഷം പോയി. തുളസി പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. 1.3 കോടി നൽകിയില്ലെങ്കിൽ  ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കത്തും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. യുവതിയും കുടുംബവും പരിഭ്രാന്തരായി പൊലീസിൽ വിവരമറിയിക്കുമായായിരുന്നു.

vachakam
vachakam
vachakam

45 വയസ്സ് പ്രായമുള്ള പുരുഷന്‍റെ മൃതദേഹമാണ് പാഴ്സലിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാലോ അഞ്ചോ ദിവസം മുമ്പ് മരിച്ചതാകാമെന്നാണ് നിഗമനം. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam