കൊച്ചി ∙ ദല്ലാൾ നന്ദകുമാറിന്റെ പരാതിയിലെടുത്ത അപകീർത്തി കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഇളവ്.
കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നാളെ ഹാജരാകണമെന്ന നോട്ടിസ് ലഭിച്ചിരിക്കെയാണു ഹൈക്കോടതി ഇടപെടൽ.
കെ.സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി.അരുൺ ഇളവ് അനുവദിച്ചത്. ഹർജിയിൽ പരാതിക്കാരനായ ടി.ജി.നന്ദകുമാറിന് ഹൈക്കോടതി നോട്ടിസ് അയച്ചു.
തന്നെ ‘കാട്ടുകള്ളൻ’, ‘വിഗ്രഹം മോഷ്ടിച്ചയാൾ’ എന്നിങ്ങനെ സുരേന്ദ്രൻ വിളിച്ചുവെന്നും ഇത് അപകീർത്തികരമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നന്ദകുമാർ പരാതി നൽകിയത്.
പരസ്യമായി മാപ്പു പറയുക, ഇല്ലെങ്കിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക എന്നായിരുന്നു നന്ദകുമാറിന്റെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്