കന്യാകുമാരി: വാക്കുതർക്കത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നതായി റിപ്പോർട്ട്. മരിയ സന്ധ്യ(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് മാരിമുത്തു(35)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമം എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. തൂത്തുക്കുടിയിൽ മീൻ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും ചെയ്തിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ മാരിമുത്തു ആവശ്യപ്പെട്ടു. തുടർന്ന് മരിയ വീട്ടിലെത്തിയപ്പോൾ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്