പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
ഒരു കുട്ടി അടക്കം ആറുപേർ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാറിൽ ഉണ്ടായിരുന്ന ബാബു (68) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്