തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാൾ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'രമേശ് ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നു. തമ്മിൽ ഭേദം തൊമ്മൻ. എസ്എൻഡിപിയും രമേശും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധമാണുള്ളത്. എൻഎസ്‌എസുമായി സഹകരിച്ചിട്ട് രമേശ് ചെന്നിത്തലക്ക് പ്രത്യേകിച്ച് ഗുണമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളിൽ നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിക്കും. ഇത് സംബന്ധിച്ച സമ്മേളനം എസ്എൻഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്